കാസകോട് ജില്ലയിലെ വിവിധ കോളേജില്‍ അദ്ധ്യാപനം നടത്തിയ ബഹു ഭാഷാ പണ്ഡിതനായിരുന്ന ഷാഹുല്‍ ഹമീദ് ശാന്തപുരം കാഞ്ഞങ്ങാട് നിന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക് കുടിയേറി ദരിദ്ര്യവിഭാഗങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ ജീവിതം മാറ്റിവെക്കുകയായിരുന്നു. നിരവധി വിദ്യാഭ്യാ സ്ഥാപനങ്ങളാണ് ബാഖവി അവിടെ പടുത്തുയര്‍ത്തിയിട്ടുണ്ട്.
ദേശീയ തലത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് ഹമീദ് ബാഖവി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദഅവാ രംഗത്ത് സജീവമായിരുന്നു. ദേശീയ തലത്തില്‍ മദ്രസ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയും പരിശ്രമവും ഏറെ ശ്രദ്ധേയമാണ്.
ഉത്തരേന്ത്യയിലെ ഏത് ഉള്‍ഗ്രാമത്തില്‍ ചെന്നാലും സുന്നി പണ്ഡിതര്‍ക്ക് സുപരിചിതമായ പേരാണ് ശാഹുല്‍ ഹമീദ് മലൈബാരി എന്നത്. യാത്രാ സൗകര്യങ്ങളോ ആശയവിനിമയ ഉപാധികളോ വേണ്ടത്ര ഇല്ലാതിരുന്ന ഒരു കാലത്ത് അദ്ദേഹം നടത്തിയ പ്രയാണം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
അഗാധ പാണ്ഡിത്യവും ബഹുഭാഷാ കഴിവും വശ്യമായ സ്വഭാവഗുണങ്ങളും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ഉത്തരേന്ത്യയിലൂടെ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം നിരവധി പ്രബോധന പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായിരുന്നു. പത്ത് വര്‍ഷക്കാലം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും അദ്ദേഹം ദഅവാ പ്രവര്‍ത്തനം നടത്തിയിരുന്നു.
കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശിനി റാബിയാണ് ഭാര്യ, നുഅ്മാന്‍ അസ്ഹരി, ഹാഫിദ് അബൂബക്കര്‍, ദഖ്വാന്‍ അസ്ഹരി, കാഞ്ഞങ്ങാട് ദുര്‍ഗ ഹെയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയില്‍ 1200ല്‍ 1200 നേടി ജില്ലക്ക് അഭിമാനമായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മദീന ശാഹ്, തൊടുപുഴ അല്‍ഹഷര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ഫാത്തിമ ശബ്‌നം, ഖദീജാ ഷഹ്ഗുപ്ത എന്നിവര്‍ മക്കള്‍ ആണ്.
ശാന്തപുരത്തിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചനം രേഖപ്പെടുത്തി
0 Comments