മുസ്ലിം ലീഗിന് വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും മുങ്ങാന്‍ പോകുന്ന കപ്പലിൽ എത്ര കാലം നില്‍ക്കുമെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
ദേശീയത ഉള്‍കൊണ്ടും നരേന്ദ്ര മോദിയുടെ ആശയങ്ങളില്‍ കടന്നുവരണമെന്നാണ് താന്‍ പറഞ്ഞത്. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും മടിയിലിരുത്തി കൊണ്ട് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുന്ന ചരിത്രം മാറ്റണമെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭ സുരേന്ദ്രന്‍ എം.കെ.മുനീറിനോടായി പറഞ്ഞു.
തെറ്റ് തിരുത്താന്‍ തയ്യാറല്ലെന്ന് ലീഗ് അസന്നിഗ്ധമായി പറഞ്ഞ സ്ഥിതിക്ക് വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ അതിന് ഉത്തരം പറയാനുള്ളൂവെന്ന് അവര്‍ വ്യക്തമാക്കി.
കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് തൃപ്പൂണിത്തറയില്‍ നല്‍കിയ സ്വീകരണത്തിലാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. മുനീറിന് മനസ്സിലാകാത്ത കാര്യം കുഞ്ഞാലിക്കുട്ട് മനസ്സിലായിട്ടുണ്ട്. മൂന്ന് പേരുമായി ഡല്‍ഹിയിലേക്ക് ചെന്നപ്പോഴാണ് അവിടെ 303 പേരാണ് താമര ചിഹ്നത്തില്‍ ജയിച്ച് എംപിമാരായിട്ടുള്ളത് എന്ന വസ്തുത കുഞ്ഞാലിക്കുട്ടി മനസ്സിലാക്കുന്നത്. അത് കണ്ട ഭയപ്പെട്ടാണ് വേഗം ഇങ്ങോട്ടേക്ക് തന്നെ വന്നത്. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങാന്‍ പോകുകയാണ്. ഇതിനേയും പ്രതീക്ഷിച്ച് നിങ്ങള്‍ പതിറ്റാണ്ടുകളോളം ഇരിക്കുമോയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
0 Comments