NEWS UPDATE

6/recent/ticker-posts

‘അമ്മമാരെപോലെ മറ്റാരുണ്ട്’…വികാരഭരിതമായ വീഡിയോ പങ്കുവച്ച് ഷെയ്ഖ് മുഹമ്മദ്

ദുബൈ: ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസ നേർന്ന് യുഎഇ വൈസ് പ്രസിഡ‍ന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അറബ് രാജ്യങ്ങളിൽ മാതൃദിനമായി ആചരിക്കുന്ന മാർച്ച് 21നു മുന്നോടിയായാണ് അമ്മമാർക്ക് ആശംസ അർപ്പിച്ച് അദ്ദേഹം ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്.[www.malabarflash.com]


‘എല്ലാ അമ്മമാർക്കും, നിങ്ങളെ പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്റെ ഉറവിടം. നിങ്ങളാണ് ജീവിതം. ഈ പ്രപഞ്ചത്തിൽ നിങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്നേഹവും കരുണയും വിവരിക്കാൻ വാക്കുകളില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.– ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

ഹൃദയസ്പർശിയായ മാതൃദിന സന്ദേശത്തിൽ തന്റെ ഉമ്മയുമായുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. ‘‘എന്റെ മാതാവ് ഷെയ്ഖ ലതീഫ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനുമായി ഏറ്റവും അടുപ്പമുള്ളയായിരുന്നു ഞാൻ. അതുപോലൊരു സ്നേഹം മറ്റെവിടെ നിന്നും ഞാൻ അനുഭവിച്ചിട്ടില്ല. ഉമ്മയുടെ വാക്കുകൾ ഞാനോർക്കുന്നു. ആളുകൾ ഉമ്മയ്ക്ക് അരികിലേക്ക് വരുമായിരുന്നു. സുന്ദരവും ശക്തവുമായ വ്യക്തിത്വത്തിനുടമ ആയിരുന്നു. ഉമ്മയെ അറിയുന്ന എല്ലാവരും അവരെ സ്നേഹിച്ചിരുന്നു. അതുപോലെ മറ്റൊരാളില്ല’’–അദ്ദേഹം കുറിച്ചു.

1983 മേയ് മാസത്തിലാണ് തനിക്ക് ഉമ്മയെ നഷ്ടപ്പെടുന്നതെന്നും തന്റെ പിതാവിന് അദ്ദേഹത്തിന്റെ പ്രണയിനിയെയും സുഹൃത്തിനെയും ആണു നഷ്ടമായതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളെയും അദ്ദേഹം അനുസ്മരിച്ചു.


Post a Comment

0 Comments