കളിക്കുന്നതിനിടയില്‍ വെള്ളമൊഴുക്കി കളയുന്ന പൈപ്പില്‍ കയ്യിട്ടപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. കുട്ടി വീട്ടിലുള്ളവരോട് പാമ്പുകടിയേറ്റെന്ന് പറഞ്ഞെങ്കിലും മുതിര്‍ന്നവര്‍ കാര്യമാക്കിയില്ല.
കുറച്ച് കഴിഞ്ഞ് മുന്‍ ഗ്രാമപഞ്ചായത്തംഗം സിന്ധു ബാബു എത്തി കുട്ടിയുടെ കൈ പരിശോധിച്ചപ്പോള്‍ നിറവ്യത്യാസം കാണുകയും ഉടനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനകം മരണപ്പെട്ടിരുന്നു.
ഏക സഹോദരന്‍ അപ്പു (വിളിപ്പേര്). കുട്ടിയുടെ മാതാപിതാക്കള്‍ ഇറ്റലിയിലാണ്. ലയയുടെ മാതാവിന്റെ കൃഷ്ണന്‍കോട്ടയിലുള്ള വീട്ടിലാണ് കുട്ടികള്‍ താമസിച്ച് പഠിച്ചിരുന്നത്.
0 Comments