NEWS UPDATE

6/recent/ticker-posts

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന്​ യുവാക്കൾ മുങ്ങിമരിച്ചു

ഹ​രി​പ്പാ​ട്: വീ​യ​പു​ര​ത്ത് പ​മ്പ​യാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ള്‍ മു​ങ്ങി​മ​രി​ച്ചു. ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. പ​രി​യാ​ര​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ ക​മ​റു​ദ്ദീന്റെ  മ​ക​ന്‍ സ​ജ്ജാ​ദ് (25), ത​റ​യി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ അ​ലി​യാ​രു​കു​ഞ്ഞിന്റെ  മ​ക​ന്‍ അ​നീ​ഷ് (26), കീ​പ്പ​ള്ളി​ല്‍ രാ​ജേ​ന്ദ്ര​ന്‍ പി​ള്ള​യു​ടെ മ​ക​ന്‍ ശ്രീ​ജി​ത്ത് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.[www.malabarflash.com] 

ഇ​വ​ര്‍ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ണ്ടി​യ​ത്ത് തെ​ക്കേ​തി​ല്‍ ഹ​നീ​ഫ​യു​ടെ മ​ക​ന്‍ ഹാ​രി​സ് (28), ഇ​ട​യ്ക്കാ​ട്ട് വീ​ട്ടി​ല്‍ ര​വീ​ന്ദ്രന്റെ  മ​ക​ന്‍ സു​ജി​ത്ത് (26) എ​ന്നി​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു. 

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ​മൂ​ന്ന​ര​യോ​ടെ വീ​യ​പു​രം ഡി​പ്പോ​ക്ക് സ​മീ​പം അ​മ്പ​ല​ക്ക​ട​വി​ലാ​ണ് അ​പ​ക​ടം. കു​ട്ട​നാ​ട് കാ​ണാ​നെ​ത്തി​യ​ശേ​ഷം തി​രി​ച്ചു​പോ​കും​വ​ഴി​യാ​ണ് ഇ​വ​ര്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​തെ​ന്ന് പ​റ​യു​ന്നു. പ​തി​വാ​യി നാ​ട്ടു​കാ​ര്‍ കു​ളി​ക്കു​ന്ന ക​ട​വാ​ണി​ത്. 

മൂ​ന്ന​ര മീ​റ്റ​ർ ക​ഴി​ഞ്ഞാ​ല്‍ ആ​റ് മീ​റ്റ​റോ​ളം ആ​ഴ​മു​ള്ള ക​യ​മാ​ണ്. കാ​ല്‍വ​ഴു​തി ക​യ​ത്തി​ല​ക​പ്പെ​ട്ടാ​ണ് അ​പ​ക​ടം. മ​രി​ച്ച​വ​രി​ല്‍ സ​ജ്ജാ​ദി​നൊ​ഴി​കെ ര​ണ്ടു​പേ​ര്‍ക്ക് നീ​ന്ത​ല​റി​യി​ല്ലാ​യി​രു​ന്നു. ക​ര​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ശ്രീ​ജി​ത്ത്​ കൂ​ട്ടു​കാ​ര്‍ അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​ത് ക​ണ്ട് ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​താ​ണെ​ന്ന്​ വീ​യ​പു​രം പോലീ​സ് പ​റ​ഞ്ഞു. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ അ​ഞ്ച​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. 

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നും കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്കും​ശേ​ഷം തി​ങ്ക​ളാ​ഴ്ച ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​ന​ല്‍കും.

Post a Comment

0 Comments