8 മണിക്ക് നടക്കുന്ന കൊടിയേറ്റിന് 100 പേര്‍ക്ക് മാത്രമേ ക്ഷേത്ര മതില്‍കെട്ടിനകത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ. 6 ന് അഷ്ടമി വിളക്ക് നാളില്‍ ബേക്കല്‍ കുറുംബ, കോട്ടിക്കുളം കുറുംബാ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളത്തുകള്‍ രാത്രി 7.15 നും 7.45 നും നടയില്‍ എത്തും.
8ന് പള്ളിവേട്ട ദിവസം രാവിലെ 10മണിക്ക് നാഗപൂജ. രാത്രി 7.30ന് കോല്‍ക്കളി. 7.45ന് കടപ്പുറത്ത് കട്ടയില്‍ ഭജന, തിരിച്ചെഴുന്നളത്ത്. 9ന് ആറാട്ടുത്സവ നാളിലെ എഴുന്നള്ളത്ത് വൈകുന്നേരം 6ന് ക്ഷേത്രത്തില്‍ നിന്ന് ആറാട്ടുകടവിലേക്ക് പുറപ്പെടും.
9 മണിക്ക് തിരിച്ചെഴുന്നള്ളത്തിന് ശേഷം മണ്ഡപത്തില്‍ ഭജന. 11 മണിക്ക് ഉത്സവം കൊടിയിറങ്ങും. 10ന് വൈകുന്നേരം 5ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി തെയ്യംകൂടല്‍. 11ന് മഹാശിവരാത്രി ദിവസം രാവിലെ 5.30 ന് മൂവാളംകുഴി ചാമുണ്ഡി തെയ്യം. ആറാട്ടുത്സവത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് മാര്‍ച്ച് 10ന് കൊടിയേറും.
0 Comments