NEWS UPDATE

6/recent/ticker-posts

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്‍എസ്പി നേതാവ് ബിജെപിയില്‍

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനാണ് നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.[www.malabarflash.com]


ഈ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ കൈപ്പമംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആര്‍എസ്പി നിലപാട്. പകരം മട്ടന്നൂര്‍ സീറ്റ് ലഭിച്ചതോടെയാണ് ആര്‍എസ്പി കയ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ നഹാസ് പാര്‍ട്ടി വിടുകയായിരുന്നു.



കഴിഞ്ഞ തവണ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് നഹാസ്. സിപിഐയുടെ ഇ ടി ടൈസണ്‍ മാസ്റ്ററാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. ആര്‍എസ്പി യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്.

Post a Comment

0 Comments