NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്​ രണ്ട്​ യുവാക്കൾ മരിച്ചു

കണ്ണൂർ: ചാല ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച്​ രണ്ട്​ യുവാക്കൾ മരിച്ചു. മുഴപ്പിലങ്ങാട്​ മഠം കാർക്കോടൻ ഹൗസിൽ ഇസ്​മായിലിന്റെ മകൻ ഫൈസൽ (35), മുഴപ്പിലങ്ങാട്​ എ.കെ.ജി റോഡിലെ കിഴക്കേ വളപ്പിലെകണ്ടി സേതുവിന്റെ മകൻ സുമേഷ്​ (32) എന്നിവരാണ്​ മരിച്ചത്​.[www.malabarflash.com]

ചാല ബൈപ്പാസിൽ മാതൃഭൂമി ഓഫിസ്​ സമീപം ഞായറാഴ്​ച രാത്രി എട്ടരയോടെയാണ്​ അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഫൈസലിനൊപ്പമുണ്ടായിരുന്ന അഷ്​റഫിന്​ അപകടത്തിൽ പരിക്കേറ്റു.

Post a Comment

0 Comments