കമാനത്തിലെ മഹാത്മ ഗാന്ധിജിയുടെ ഫോട്ടോ റിട്ട. ചിത്രകലാ അധ്യാപകൻ കെഎ ഗഫൂറും എപിജെ അബ്ദുൽ കലാമിൻ്റെ ഫോട്ടോ ഹെഡ്മാസ്റ്റർ ടിവി മധുസൂദനനും അനാഛാദനം ചെയ്തു.
ഉണർവ് പ്രസിഡൻ്റ് രാജേഷ് ബക്കാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനൻ ചവോക്ക് വളപ്പിൽ സ്വാഗതം പറഞ്ഞു. കമാന നിർമ്മാണ കമ്മിറ്റി ചെയർമാൻ രാഘവൻ കാപ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ഉണർവ് എംബ്ലം രൂപകൽപന ചെയ്ത കെ ആകാശ്, കെ ആര്യ എന്നിവർക്ക് ടിവി വിശാലാക്ഷി ഉപഹാരം നൽകി.
പിടിഎ പ്രസിഡൻ്റ് സത്താർ മുക്കുന്നോത്ത്, എസ്എംസി ചെയർമാൻ ചന്ദ്രൻ കൊക്കാൽ, മദർ പിടിഎ പ്രസിഡൻ്റ് കെ കുസുമ, സീനിയർ അസിസ്റ്റൻ്റ് ജയന്തി അശോകൻ, കെഎ മുഹമ്മദലി, കെ സന്തോഷ് കുമാർ, ചന്ദ്രൻ നാലാം വാതുക്കൽ, എകെ സുകുമാരൻ, ശശി കോതാറമ്പത്ത് പ്രസംഗിച്ചു.
പഴയ ഹയർ സെക്കണ്ടറി ബ്ലോക്കിൻ്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വഴിയിലാണ് ഒരു ലക്ഷം രൂപ ചിലവിൽ ആകർഷണീയമായ കമാനം നിർമിച്ചത്
0 Comments