പട്ടാപ്പകല്‍ മകളുടെ അറുത്തെടുത്ത തലയുമായി പിതാവ് പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു. സര്‍വേഷ് കുമാര്‍ എന്നയാളാണ് പണ്ഡേതറ ഗ്രാമത്തില്‍ മകളുടെ തലയുമായി നടന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
മകള്‍ക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നുവെന്നും മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും സര്‍വേഷ് പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അദ്ദേഹം മൊഴിനല്‍കി.
മകളെ മുറിയില്‍ പൂട്ടിയിട്ടാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം മുറിയിലുണ്ടെന്നും ഇദ്ദേഹം പോലീസിനോടു പറഞ്ഞു. തല താഴെ വച്ച് റോഡില്‍ ഇരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് അനുസരിച്ചു.
തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ തല കൈയിലെടുത്ത് നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ലഭിച്ചുവെന്നും സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഇയാളെ സസ്പെന്‍ഡ് ചെയ്തുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
0 Comments