ബാഗിന് സാധാരണയില്‍ കൂടുതല്‍ ഭാരം അനുഭവപ്പെട്ടതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സ്ത്രീയുടെ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
മൂന്ന് ഷാംപൂ കുപ്പികളിലായി ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് 35കാരനായ സ്വദേശി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ദുബൈ പ്രാഥമിക കോടതിയെ അറിയിച്ചു. അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഷാംപൂ കുപ്പികളിലൊളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ദുബൈ പൊലീസിലെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം സ്ത്രീയെ അറസ്റ്റ് ചെയ്തു.
ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ മാര്‍ച്ച് എട്ടിന് വിധി പറയും.
0 Comments