കൊച്ചി: തിരുവനന്തപുരത്ത് നിന്ന് വീണ്ടും വ്യോമമാര്‍ഗ്ഗം വീണ്ടും എറണാകുളം ലിസി ആശുപത്രിയിലേക്ക് ഒരിക്കല്‍ക്കൂടി ഹൃദയം എത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദിന്റെ (25) ഹൃദയമാണ് സംസ്ഥാന സര്‍ക്കാര്‍ പോലിസ് സേനക്കായി വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലിക്കോപ്റ്ററില്‍ കൊച്ചിയില്‍ എത്തിച്ചത്.[www.malabarflash.com]
കായംകുളം സ്വദേശിയായ സൂര്യനാരായണനാണ് (18) ഹൃദയം വെച്ച് പിടിപ്പിക്കുന്നത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന രോഗമായിരുന്നു സൂര്യനാരായണന് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതി ഏകോപിപ്പിക്കുന്ന സംവിധാനമായ കെഎന്‍ഒഎസ് ല്‍ നിന്ന് ഹൃദയം ലഭ്യമാണെന്ന് ലിസി ആശുപത്രിയില്‍ സന്ദേശമെത്തിയത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മുന്‍ എം പി പി രാജീവ് വഴി മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ ദൗത്യത്തിന് ലഭ്യമായത്. രാവിലെ 10 മണിയോടെ നാലംഗ മെഡിക്കല്‍ സംഘം ലിസി ആശുപത്രിയില്‍ നിന്ന് കിംസിലേക്ക് പുറപ്പെട്ടു.
3 മണിയോടെ ആരംഭിച്ച ഹൃദയം വേര്‍പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ശേഷം മെഡിക്കല്‍ സംഘം 5.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചു.
3 മണിയോടെ ആരംഭിച്ച ഹൃദയം വേര്‍പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ശേഷം മെഡിക്കല്‍ സംഘം 5.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചു.
6.15 ന് ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലെ ഹെലിപാഡില്‍ ഹൃദയവുമായി ഇറങ്ങി. തുടര്‍ന്ന് ഹൃദയവുമായി മെഡിക്കല്‍ സംഘം സഞ്ചരിച്ച ആംബുലന്‍സിന് അസി. കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് സേന ഗ്രീന്‍ കോറിഡോര്‍ ഒരുക്കി. നാല് മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയില്‍ ഹൃദയം എത്തിച്ച് സൂര്യനാരായണനില്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ലിസി ആശുപത്രിയിലെ 26മത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആണിത്
0 Comments