NEWS UPDATE

6/recent/ticker-posts

പറപ്പള്ളിയിലെ യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാറപ്പള്ളിയിലെ അബ്ദുല്‍റസാഖിനെ(34)യാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സജേഷ് വാഴളപ്പ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

പാണത്തൂര്‍ സ്വദേശിനി നൗഷീറയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 11ന് പുലര്‍ച്ചെയാണ് സംഭവം. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അബ്ദുല്‍റസാഖിനെ അറസ്റ്റ് ചെയ്തത്. 


ആത്മഹത്യ ചെയ്യുന്ന ദിവസം അബ്ദുല്‍ റസാഖും നൗഷീറയും അബ്ദുറസാഖിന്റെ ഒഴിഞ്ഞ വളപ്പിലുള്ള ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെവച്ച് നൗഷീറക്ക് റസാഖിന്റെ മര്‍ദ്ദനമേറ്റിരുന്നു. ബന്ധുക്കളുടെ മുന്നില്‍ വച്ചാണ് ഇത് ചെയ്തത്. ഇതില്‍ മനോവിഷമമുണ്ടായ നൗഷീറ വിവരം സഹോദരിക്ക് വാട്‌സ്ആപ്പ് മുഖേന അറിയിച്ചിരുന്നു. തിരിച്ചെത്തിയതിനു ശേഷമാണ് ആത്മഹത്യ ചെയ്തത്.

Post a Comment

0 Comments