NEWS UPDATE

6/recent/ticker-posts

പുതിയ യാരിസ് ക്രോസ് അഡ്വഞ്ചർ പതിപ്പുമായി ടൊയോട്ട

കഴിഞ്ഞ വർഷം വിദേശ വിപണികളിൽ തരംഗമായൊരു മോഡലായിരുന്നു ടൊയോട്ട യാരിസ് ക്രോസ്. ഒരു വർഷം പിന്നിടുമ്പോഴേക്കും വാഹനത്തിന് ഒരു നവീകരണം നൽകിയിരിക്കുകയാണ് കമ്പനി.[www.malabarflash.com]

പുതിയ ടൊയോട്ട യാരിസ് ക്രോസ് അഡ്വഞ്ചർ എന്ന പുതിയ വേരിയന്റുമായാണ് കമ്പനി വിപണിയിൽ എത്തിയിരിക്കുന്നത്. ഗാസൂ റേസിംഗ് ട്രീറ്റ്‌മെന്റ് സ്റ്റൈലിംഗോടെ എത്തിയ കാറിന് സ്പോർട്ടിയർ ലുക്കാണ് ലഭിക്കുന്നത്. ഇത് കൂടുതൽ സ്‌പോർട്ടിയും പരുക്കനുമായി കാണപ്പെടുന്നു. 

യാരിസ് ക്രോസ് അഡ്വഞ്ചർ ഒരു മികച്ച പെർഫോമൻസ് പതിപ്പ് മാത്രമല്ല, മറിച്ച് രൂപത്തിലും കേമനാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. അഡ്വഞ്ചർ വേരിയന്റിനെ അതിന്റെ റിയർ ബമ്പർ പ്രൊട്ടക്ഷൻ പ്ലേറ്റും പുതിയ ഫ്രണ്ട് ഡിഫ്യൂസറും ഉപയോഗിച്ച് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. 

 ഡാർക്ക് ഗ്രേ നിറത്തിലുള്ള ഫിനിഷുള്ള 18 ഇഞ്ച് അലോയ് വീലുകളും സിൽവർ റൂഫ് റെയിലുകളും മോഡലിനെ മികച്ചതാക്കുന്നു. യാരിസ് ക്രോസ് അഡ്വഞ്ചറിന് സമാനമായ സ്പോർട്ടി നിലപാടുകളും ടൊയോട്ട സമ്മാനിച്ചു. കാബിനകത്ത് അധിക പിയാനോ-ബ്ലാക്ക് ഘടകങ്ങൾ, ബ്ലാക്ക് ഹെഡ്-ലൈനിംഗ്, പ്രത്യേക ബക്കറ്റ് സീറ്റുകൾ എന്നിവയും കാറിന് ലഭിക്കുന്നു.


Post a Comment

0 Comments