ഒരു വീഡിയോ അപ് ലോഡ് ചെയ്യുമ്പോള്‍ അത് അപ് ലോഡ് ചെയ്യുന്നയാള്‍ക്ക് അപ്പോള്‍ തന്നെ അതില്‍ കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടോ എന്ന പരിശോധിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. കൂടുതല്‍ സമയം എടുക്കാതെ തന്നെ അപ് ലോഡ് ചെയ്യുന്ന വീഡിയോയില്‍ എന്തെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് പ്രശ്നം ഉണ്ടോ എന്ന് ഇത് പരിശോധിക്കും. 3 മിനുട്ടിനുള്ളില്‍ ഇത് സാധ്യമാകും എന്നാണ് യൂട്യൂബ് പറയുന്നത്.
എന്തെങ്കിലും കോപ്പിറൈറ്റ് പ്രശ്നം കണ്ടെത്തിയാല്‍ അത് നോട്ടിഫിക്കേഷനായി ലഭിക്കും. ‘സീ ഡീറ്റെയില്‍സില്‍’ ഇതിന്‍റെ വിശദാംശങ്ങള്‍ ലഭിക്കും. ചീക്ക്സിന്റെ പരിശോധന നടക്കുമ്പോഴും വീഡിയോ ഉടമസ്ഥന് പബ്ലിഷ് ചെയ്യാം. എന്നാല്‍ പിന്നീട് എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാല്‍ അത് വീഡിയോയെ ബാധിക്കും.
ഇതില്‍ ഏതൊക്കെ ഉള്ളടക്കത്തിനാണ് കോപ്പിറൈറ്റ് ക്ലൈം ഉള്ളത്, ഏതാണ്ട് ടൈംകോഡ്, എന്താണ് അത് ഉണ്ടാക്കുന്ന പ്രത്യാഘാതം എന്നിവയൊക്കെ നേരത്തെ മനസിലാക്കാം.
0 Comments