NEWS UPDATE

6/recent/ticker-posts

'കിലോയ്ക്ക് 10 രൂപ'; യുഡിഎഫ് സ്ഥാനാർഥി വീണയുടെ ഉപയോഗിക്കാത്ത കെട്ടുകണക്കിന് പോസ്റ്ററുകൾ ആക്രിക്കടയില്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രികടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റിരിക്കുന്നത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്.[www.malabarflash.com]


കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-നുശേഷം എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയായ മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് മികച്ച ഭൂരിപക്ഷത്തിന്റെ ഏകപക്ഷീയ വിജയം നല്‍കി സ്ഥാനാര്‍ഥിയുടെ ജനകീയതയ്ക്കൊപ്പം നിന്ന ചരിത്രവും വട്ടിയൂര്‍ക്കാവിനുണ്ട്. 

2008-ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തിനുമുന്‍പ് ഇടത് അനുകൂല മണ്ഡലമായിരുന്നെങ്കിലും വട്ടിയൂര്‍ക്കാവായതിനുശേഷം 2011-ലെയും 2016-ലെയും തെരഞ്ഞെടുപ്പുകളില്‍ കെ മുരളീധരനെ വിജയിപ്പിച്ച മണ്ഡലത്തിന്റെ ചായവ് യുഡിഎഫിനൊപ്പമായിരുന്നു.

Post a Comment

0 Comments