NEWS UPDATE

6/recent/ticker-posts

കന്യാകുമാരിയിൽനിന്ന്​ പോയ ബോട്ട്​ ആഴക്കടലിൽ തകർന്നു; 11 പേരെ കാണാതായി

മ​ട്ടാ​ഞ്ചേ​രി : ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്ന് 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. സൗ​ത്ത് ഏ​ഷ്യ​ൻ ഫി​ഷ​ർ​മെ​ൻ ഫെ​റ്റ​ർ​നി​റ്റി​യാ​ണ് മും​ബൈ മര്‍ക്കന്റൈല്‍ അ​ധി​കൃ​ത​ർ​ക്ക് അ​ന്വേ​ഷ​ണ​ത്തി​നാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. 23ന് ​രാ​ത്രി​യാ​ണ് മെ​ർ​സി​ഡ​സ്​ മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന.[www.malabarflash.com]


ക​ന്യാ​കു​മാ​രി വ​ള​വി​ല സ്വ​ദേ​ശി ജോ​സ​ഫ് ഫ്രാ​ങ്ക്ളി​​​ൻ​റ​താ​ണ് ബോ​ട്ട്. വ​ള​വി​ല സ്വ​ദേ​ശി​ക​ളാ​യ ബോ​ട്ടു​ട​മ ജോ​സ​ഫ് ഫ്രാ​ങ്ക്ളി​ൻ, ജോ​ൺ ലി​ബ്ര​ത്തോ​സ്, സു​രേ​ഷ് പീ​റ്റ​ർ, ജെ​നീ​ഷ് ജോ​സ​ഫ്, വി​ജി​ഷ് ലൂ​യീ​സ്, ജെ​നി​സ്റോ​ൺ ലി​ബ്ര​ത്തോ​സ്, സെ​ട്രി​ക് രാ​ജു, ഫ്രെ​ഡി സി​ലു​വാ​യ്, ജ​ഗ​ൻ ജി​റോം, യേ​ശു​ദാ​സ​ൻ വെ​ക്കം, മാ​ർ​ബി​ൻ മു​ത്ത​പ്പ​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ഏ​പ്രി​ൽ ഒ​മ്പ​തി​ന് ക​ന്യാ​കു​മാ​രി തേ​ങ്ങാ​പ​ട്ട​ണം ഹാ​ർ​ബ​റി​ൽ​നി​ന്ന് പോ​യ മെ​ർ​സി​ഡ​സ്​ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ 23ന് ​ഉ​ച്ച​ക്ക്​ മ​റ്റു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. 24ന് ​ഉ​ച്ച​ക്ക്​ ആ​ഴ​ക്ക​ട​ലി​ൽ തെ​ക്ക് കി​ഴ​ക്ക് ദി​ക്കി​ലാ​യി പെ​രി​യ​നാ​യ​ക​ൻ എ​ന്ന ബോ​ട്ട് മെ​ർ​സി​ഡ​സ്​ ബോ​ട്ടിന്റെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്ന​ത് ക​ണ്ടു.

തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​യി ഫി​ഷ​ർ​മെ​ൻ കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി ഫാ​ദ​ർ ച​ർ​ച്ചി​ൽ മും​ബൈ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ത്രി ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​​ട്ടെ​ന്നാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്ത​ണ​മെ​ന്ന് ആ​ൾ ഇ​ന്ത്യാ ഡീ​പ് സി ​ഫി​ഷേ​ഴ്സ് അ​സാ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം. ​മ​ജീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​സ്​​റ്റ്​ ഗാ​ർ​ഡ്, കോ​സ്​​റ്റ​ൽ പോലീ​സ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

തോ​പ്പും​പ​ടി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന ബോ​ട്ട് ഇ​ട​ക്കാ​ല​ത്ത് കൊ​ച്ചി വി​ട്ടെ​ങ്കി​ലും തി​രി​കെ വ​രു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്നും മ​ജീ​ദ് പ​റ​ഞ്ഞു. കോ​സ്​​റ്റ്​ ഗാ​ർ​ഡ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Post a Comment

0 Comments