തിരുവനന്തപുരം: ജൂൺ 30നു സർവീസിൽ നിന്നു വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ പിൻഗാമിയെ കണ്ടെത്താൻ 12 ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും പുതിയ പോലീസ് മേധാവിയെ നിയമിക്കുക.[www.malabarflash.com]
ഡി.ജി.പിമാരായ അരുൺകുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ എന്നിവർക്കു പുറമേ, എ.ഡി.ജി.പിമാരായ ബി. സന്ധ്യ (ഫയർ ഫോഴ്‌സ് മേധാവി), അനിൽ കാന്ത് (റോഡ് സേഫ്റ്റി കമ്മിഷണർ), നിതിൻ അഗർവാൾ (കേന്ദ്ര ഡെപ്യൂട്ടേഷൻ), എസ്. ആനന്ദകൃഷ്ണൻ (എക്‌സൈസ് കമ്മിഷണർ), കെ. പത്മകുമാർ (ആംഡ് ബറ്റാലിയൻ), ഷെയ്ക്ക് ദർവേഷ് സാഹബ് (ഡയറക്ടർ, പോലീസ് അക്കാഡമി), ഹരിനാഥ് മിശ്ര (കേന്ദ്ര ഡെപ്യൂട്ടേഷൻ), രവത എ. ചന്ദ്രശേഖർ (ഇന്റലിജൻസ് ബ്യൂറോ), ഡോ.സൻജീബ് കുമാർ പട്‌ജോഷി (ജോയിന്റ് സെക്രട്ടറി), പഞ്ചായത്തിരാജ് മന്ത്രാലയം (ഡൽഹി) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
സുപ്രീംകോടതി വിധിയുടെ മാനദണ്ഡങ്ങൾ പാലിച്ച് യു.പി.എസ്.സിക്കു പട്ടിക സമർപ്പിക്കണമെന്നാണ് പുതിയ ചട്ടം. എംപാനൽമെന്റ് സമിതി യോഗം ചേർന്നു തയ്യാറാക്കുന്ന അന്തിമ പട്ടികയിൽ നിന്നു മൂന്നുപേരെ കേന്ദ്ര സർക്കാർ നിർദ്ദേശിക്കും. അവരിലൊരാളെ സംസ്ഥാന സർക്കാരിനു പോലീസ് മേധാവിയായി നിയമിക്കാം.
30 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരും ശിക്ഷണ നടപടികൾക്കു വിധേയരാകാത്തവരുമായ ഐ.പി.എസുകാരെയാണു പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
മാർച്ച് 30നു മുമ്പ് യോഗ്യതാ പട്ടിക നൽകേണ്ടിയിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. മേയിൽ അധികാരത്തിൽ വരുന്ന സർക്കാരാണ് പോലീസ് മേധാവിയെ നിശ്ചയിക്കേണ്ടത്.
0 Comments