അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ ഏഴ് വരെയുള്ള കാലയളവില്‍ രാജ്യത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഏപ്രില്‍ മൂന്നിന് റിപ്പോര്‍ട്ട് ചെയ്ത 1,316 കോവിഡ് കേസുകളാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. 7,486 കോവിഡ് കേസുകളാണ് ഈ ആഴ്ച ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 5,042 പേര്‍ സ്വദേശികളും 2,444 പേര്‍ വിദേശികളുമാണ്.
0 Comments