കൊച്ചി: കൊച്ചി തുറമുഖത്ത് നിന്ന് ഏഴര കോടിയോളം രൂപയുടെ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. ബിസ്കറ്റ് രൂപത്തിലാക്കിയ 14.7 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
കണ്ടെയ്നറിലെ സി ബാഗേജിൽ നിന്നാണ് സ്വർണം പിടിച്ചത്. റഫ്രിജറേറ്ററിന്റെ കംപ്രസറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. 120 സ്വര്‍ണ ബിസ്ക്കറ്റുകളുണ്ടായിരുന്നു.
ബിസ്കറ്റ് ഒളിപ്പിച്ചിരുന്ന റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള കാര്‍ഗോ ഒരാഴ്ചമുമ്പ് തുറമുഖത്ത് എത്തിയെന്നാണ് സൂചന. ഇത് കൈപ്പറ്റാനെത്തിയയാളാണു നിലവില്‍ പിടിയിലായിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
സ്വര്‍ണം കണ്ടെത്തിയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ടു മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഡിആര്‍ഐ പരിശോധന നടത്തി. കസ്റ്റഡിയിലെടുത്തയാളെ ബുധനാഴ്ച എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കും.
0 Comments