NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 1.5 ലക്ഷം പേര്‍

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി തുടരുമ്പോഴും സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മാസ്‌ക് ധരിക്കാതെയും മാസ്‌ക് കൃത്യമായി ധരിക്കാതെയും പുറത്തിറങ്ങിയ 1,58,716 പേരെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോലിസ് പിടികൂടിയത്.[www.malabarflash.com]


സംസ്ഥാനത്തെ കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൊവ്വാഴ്ച മാത്രം 20,214 പേരെയാണ് മാസ്‌ക് ധരിക്കാത്തതിന് പൊലിസ് പിടികൂടിയത്. വിവിധ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ചൊവ്വാഴ്ച മാത്രം 55,63,600 രൂപ പിഴയും ഈടാക്കി.

Post a Comment

0 Comments