NEWS UPDATE

6/recent/ticker-posts

ലോകത്തെ ഏറ്റവും നീളമുള്ള മുയലിനെ കാണാനില്ല: കണ്ടെത്തുന്നവർക്ക് 2000 പൗണ്ട് പാരിതോഷികം

ലണ്ടൻ: ലോകത്തെ ഏറ്റവും നീളമുള്ള മുയൽ എന്ന റെക്കോഡ് സ്വന്തമാക്കിയ ഡാരിയസ് എന്ന മുയൽ മോഷണം പോയി. വീടിനോട് ചേർന്നുള്ള കൂട്ടിൽ നിന്നാണ് ഡാരിയസിനെ കാണാതായതെന്ന് ഉടമ ആനെറ്റ് എഡ്വാസ് പറയുന്നു.[www.malabarflash.com]

129 സെന്റി മീറ്റർ നീളമുള്ള ഡാരിയസ് 2010ലാണ് ലോകത്തെ ഏറ്റവും നീളം കൂടിയ മുയലെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.

ഡാരിയസിനെ കണ്ടെത്തി തരുന്നവർക്ക് 2000 പൗണ്ട് പാരിതോഷികവും ആനെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ആനെറ്റ് നൽകിയ പരാതിയിൽ ലണ്ടൻ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രധാന നഗരങ്ങളിൽ ഡാരിയസിന്റെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പതിച്ചിട്ടുണ്ട്. ഏപ്രിൽ 10നും 11നും ഇടയിൽ രാത്രിയാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.

പ്രായക്കൂടുതൽ ഉള്ളതിനാൽ ഡാരിയസിന് ഇനി മക്കൾ ഉണ്ടാകില്ലെന്ന് ആനെറ്റ് പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നത്. ഡാരിയസ് പിന്തുടരുന്നത് പ്രത്യേക ഭക്ഷണക്രമമാണ്. അത് പാലിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. ഡാരിയസിനെ എടുത്തത് ആരായാലും തിരികെ നൽകണമെന്ന് ആനെറ്റ് അഭ്യർത്ഥിച്ചു.

Post a Comment

0 Comments