ഉത്തർപ്രദേശ് ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വിയാണ് വിശ്വാസികളല്ലാത്തവർക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി 26 ആയത്തുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ബാലിശമെന്നും ഇത്തരം ഹരജിക്കുപിന്നിൽ പ്രശസ്തി താൽപര്യം മാത്രമാണെന്നും നിരീക്ഷിച്ച ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് പിഴയീടാക്കി തള്ളിയത്.
കാര്യഗൗരവത്തോടെയാണോ ഇത്തരമൊരു ഹരജിയുമായി വന്നതെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ വസീം റിസ്വിയുടെ അഭിഭാഷകനോട് ചോദിച്ചു. കൗമാരക്കാരായ കുട്ടികളെ മദ്റസകളിൽ ഖുർആൻ പഠിപ്പിക്കുമ്പോൾ ഇതരമതസ്ഥരായവർക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന വചനങ്ങൾ പ്രതികൂല ഫലമുണ്ടാക്കാമെന്ന് അഭിഭാഷകൻ പറഞ്ഞു. ഇവ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനും മദ്റസ ബോർഡിനും അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
ഖുർആന്റെ ഉള്ളടക്കത്തെ ചോദ്യംചെയ്യാൻ നിയമവ്യവസ്ഥക്ക് കഴിയില്ലെന്നും നൂറ്റാണ്ടുകളായി ഈ ഗ്രന്ഥം വായിച്ചും വിശ്വസിച്ചും ജീവിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ ലോകത്തുണ്ടെന്നും ചൂണ്ടിക്കാട്ടി 1987ൽ സമാനമായൊരു ഹരജി കൊൽക്കത്ത ഹൈകോടതി തള്ളിയിരുന്നു.

0 Comments