മംഗളൂരു: മംഗളൂരു പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ വിദേശ ചരക്കു കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം ആറായി. നേവി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.[www.malabarflash.com]
ഇനി ആറു പേരെ കൂടി കണ്ടെത്താനുണ്ട്, ശനിയാഴ്ചയും തിരച്ചിൽ തുടരും. 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു മീൻപിടിക്കാൻ പോയ മാമന്റകത്ത് ജാഫറിന്റെ ബോട്ടിലാണ് മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന വിദേശ ചരക്കു കപ്പൽ ഇടിച്ചത്.
0 Comments