മട്ടാഞ്ചേരി: ഇന്ത്യന്‍ നാവികസേന മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് 3000 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം പിടികൂടി. അറബിക്കടലില്‍ നിരീക്ഷണം നടത്തുന്നതിനിടെ ഐ.എന്‍.എസ് സുവര്‍ണ എന്ന നാവിക കപ്പല്‍ സംശയകരമായ നിലയില്‍ കണ്ടത്തിയ ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര വിപണിയില്‍ മൂവായിരം കോടി രൂപ വിലവരുന്ന 300 കിലോ മയക്ക് മരുന്ന് പിടികൂടിയത്.[www.malabarflash.com]
തുടര്‍ നടപടികള്‍ക്കായി ബോട്ടും തൊഴിലാളികളെയും കൊച്ചി തുറമുഖത്ത് എത്തിച്ചു. മക്രാന്‍ തീരത്തു നിന്നും ഇന്ത്യന്‍, ശ്രീലങ്കന്‍, മാലിദ്വീപ് തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയ ബോട്ടാണിതെന്ന് സംശയിക്കുന്നതായി നാവികസേന വ്യക്തമാക്കി. രാജ്യാന്തര ബന്ധമുള്ള ഭീകരവാദ,ക്രിമിനല്‍ സംഘങ്ങളാണ് ലഹരി കടത്തിനു പിന്നിലെന്നും സേന സംശയിക്കുന്നു.
നര്‍ക്കോട്ടിക്ക് വിഭാഗവും ഇതര സുരക്ഷാ ഏജന്‍സികളും നടത്തുന്ന ചോദ്യംചെയ്യലില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും. കഴിഞ്ഞ നവംബറില്‍ ലക്ഷദ്വീപിന് സമീപം 120 കിലോ ലഹരി മരുന്നുമായി തീരദേശ സേന ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ട് പിടികൂടിയിരുന്നു. മാര്‍ച്ചില്‍ രണ്ടു ഘട്ടങ്ങളിലായി 500 കിലോ മയക്കുമരുന്നും ഇത്തരത്തില്‍ പിടികൂടിയിരുന്നു.
0 Comments