NEWS UPDATE

6/recent/ticker-posts

3.15 കോടിയുടെ സൂപ്പർ എസ്‍യുവി സ്വന്തമാക്കി കാർത്തിക് ആര്യൻ

ലംബോർഗിനിയുടെ സൂപ്പർ എസ്‍യുവി ഉറുസ് സ്വന്തമാക്കിയ ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ. പ്യർ കാ പഞ്ച്നാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ കാർത്തിക് ആര്യൻ കഴിഞ്ഞ ദിവസമാണ് ലംബോർഗിനിയുടെ കരുത്തൻ എസ്‍യുവിയെ സ്വന്തമാക്കിയത്.[www.malabarflash.com]


ഏകദേശം 3.15 കോടി എക്സ്ഷോറും വിലയുള്ള ഉറുസിന്റെ ഇന്ത്യൻ അരങ്ങേറ്റം 2018 ജനുവരിയിലായിരുന്നു. ഇതുവരെ 100ൽ അധികം ഉറുസ് ഇന്ത്യയിൽ മാത്രം വിറ്റിട്ടുണ്ടെന്ന് ലംബോർഗിനി പറയുന്നു. നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ് ഈ സൂപ്പർ എസ്‍യുവിക്ക് കരുത്തേകുന്നത്.

  650 ബി എച്ച് പി വരെ കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം. മണിക്കൂറിൽ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം.

Post a Comment

0 Comments