വെള്ളിയാഴ്ച രാത്രി ഉദുമയില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ കെ എ 22 എംഎ 9372 നമ്പര്‍ ഇന്നോവ കാറില്‍ എത്തിയ പൂനെ വിശ്വരന്ദ്വാഡി യാരോഡ സൊസൈറ്റിയില്‍ ലക്ഷ്മി പുരത്ത് താമസിക്കുന്ന മംഗളൂറിലെ വിട്ടല്‍ നവാബ് അലീം ശെയ്ഖ് (37 ), മഹാരാഷ്ട്ര പൂനെയിലെ അനുഷിബ് അര്‍ജുന്‍ (35 ), മഹാരാഷ്ട്ര സോളാപ്പൂര്‍ കൗതാലിയികം നര്‍സുമാനെ (45) എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു സംഘം. പെട്ടിയില്‍ അടുക്കി വെച്ച നിലയിലായിരുന്നു 40 കോടിയുടെ നോട്ട് കെട്ടുകള്‍. 42 എം 972461 നമ്പര്‍ ഫാന്‍സി നോട്ടുകള്‍ക്ക് മുകളില്‍ ആറ് ലക്ഷം രൂപ വരുന്ന 2000 രൂപയുടെ ഒറിജിനല്‍ നോട്ടുകള്‍ ഭദ്രമായി നിരത്തി വെച്ച നിലയിലായിരുന്നു. പിടികൂടിയപ്പോള്‍ സിനിമാ ആവശ്യത്തിന് കൊണ്ടുപോകുന്ന ഫാന്‍സി നോട്ടുകളാണെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്.
എല്ലാം 2000 രൂപയുടെ നോട്ടുകളായിരുന്നു. സിനിമാ ആവശ്യത്തിന് കൊണ്ടു പോകുന്ന ഫാന്‍സി നോടാണെങ്കില്‍ ആറ് ലക്ഷം രൂപയുടെ ഒറിജിനല്‍ നോട്ട് വെച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സംഘത്തിന് ഉത്തരമുണ്ടായില്ല. അന്വേഷണത്തില്‍ പിടിയിലായവര്‍ക്കെതിരെ മംഗളൂറിലും മഹാരാഷ്ട്രയിലും അടിപടി കേസുകള്‍ ഉള്‍പെടെയുണ്ടെന്ന് വ്യക്തമായി. ഇവര്‍ സിനിമാ പ്രവര്‍ത്തകരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പിടികൂടിയ ആറ് ലക്ഷം രൂപയുടെ കണക്ക് ബോധിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തി വരുന്നുണ്ടെന്ന് സിഐ പറഞ്ഞു.
സംഘത്തില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണില്‍ അവസാനം വിളിച്ച നമ്പര്‍ പരിശോധിച്ചപ്പോള്‍ പശ്ചിമ ബംഗാളിലെ ഒരാളുടെ നമ്പറാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരോട് പണമിടപാട് ഉറപ്പിച്ചവര്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുടെ പേരിലെടുത്ത സിം കാര്‍ഡാണ് ഉപയോഗിക്കുന്നതെന്നാണ് സൂചന.
പരിശോധനാ സംഘത്തില്‍ എ എസ് ഐമാരായ അബൂബകര്‍ കല്ലായി, വി കെ പ്രസാദ് ,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിനിഷ് , രാജേഷ് മാണിയാട്ട്, ശിവകുമാര്‍, സജിത് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.്ര
0 Comments