NEWS UPDATE

6/recent/ticker-posts

439 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ശൈ​ഖ് ഖ​ലീ​ഫ ഉ​ത്ത​ര​വി​ട്ടു

അ​ബൂ​ദ​ബി: റംസാനിന്റെ മു​ന്നോ​ടി​യാ​യി 439 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ യു.​എ.​ഇ പ്ര​സി​ഡ​ൻ​റും അ​ബൂ​ദ​ബി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ ഉ​ത്ത​ര​വി​ട്ടു. മോ​ചി​ത​രാ​വു​ന്ന ത​ട​വു​കാ​രു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും പ​രി​ഹ​രി​ക്കും.[www.malabarflash.com]


ത​ട​വു​കാ​ർ​ക്ക് ജീ​വി​ത​ത്തി​ൽ പു​തി​യ അ​ധ്യാ​യം ആ​രം​ഭി​ക്കാ​നും കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്റെ​യും സേ​വ​ന​ത്തി​ന് ക്രി​യാ​ത്മ​ക​മാ​യി സം​ഭാ​വ​ന ന​ൽ​കാ​നും ശൈ​ഖ് ഖ​ലീ​ഫ​യു​ടെ ന​ട​പ​ടി സ​ഹാ​യി​ക്കും.

വ്ര​ത മാ​സ​ത്തി​നു മു​മ്പ് കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ന്തോ​ഷം ന​ൽ​കു​ന്ന​തി​നും മോ​ചി​ത​രാ​യ ത​ട​വു​കാ​ർ​ക്ക് അ​വ​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് വീ​ണ്ടും ചി​ന്തി​ക്കാ​നും നീ​തി​പൂ​ർ​വ​മാ​യ പാ​ത​യി​ലേ​ക്ക് മ​ട​ങ്ങാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഭാ​വി​യെ​ക്കു​റി​ച്ച് പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്താ​നും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ഭാ​വി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും റ​മ​ദാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ജ​യി​ൽ മോ​ച​നം അ​നു​വ​ദി​ക്കും.

Post a Comment

0 Comments