NEWS UPDATE

6/recent/ticker-posts

വീട്ടമ്മയെ അടിച്ച് പരുക്കേൽപ്പിച്ച് 5 പവൻ മാല കവർന്ന സംഭവം: 2 പേർ പിടിയിൽ

വടകര: ആരോഗ്യ പ്രവർത്തകരെന്നു പരിചയപ്പെടുത്തി കല്ലാമലയിൽ വീട്ടമ്മയെ അടിച്ചു പരുക്കേൽപ്പിച്ച് 5 പവൻ മാല കവർന്ന കേസിലെ 2 പേർ പിടിയിലായി.[www.malabarflash.com] 

വാണിമേൽ കോടിയോറ പടി‍ഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ് (30), താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജു‍ൻ (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 19ന് ഉച്ചയ്ക്കു കല്ലാമല ദേവീകൃപയിൽ സുലഭയെ (55) മർദിച്ചാണു മാല തട്ടിയെടുത്തത്.

ഇതിനു മുൻപു വീട്ടിലെത്തി ആരോഗ്യ വകുപ്പിൽനിന്നു വന്നതാണെന്നും ഭർത്താവ് രവീന്ദ്രനോട് അടുത്തുള്ള കേന്ദ്രത്തിൽ കോവിഡ് വാക്സീൻ എടുക്കാൻ പോകണമെന്നും പറഞ്ഞു. ഇതിനു ശേഷമാണ് അകത്തു കയറി ലോഹവിഗ്രഹം കൊണ്ട് കഴുത്തിനും തലയ്ക്കും അടിച്ചു പരുക്കേൽപിച്ച് സ്വർണവുമായി കടന്നത്. 

റോഡിലും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments