NEWS UPDATE

6/recent/ticker-posts

സംസ്​ഥാനത്ത്​ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.[www.malabarflash.com]


നേരത്തേ ഇത്​ 1700 രൂപയായിരുന്നു. ഈ നിരക്ക്​ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വൻ വില ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ്​ നിരക്ക്​ കുറച്ചത്​.

ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചാണ്​ പരിശോധന നിരക്ക് കുറച്ചതെന്ന്​ മന്ത്രി പറഞ്ഞു. മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക്​ 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍, ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികളും ആശുപത്രികളും പരിശോധന നടത്തുവാന്‍ പാടുള്ളൂ.

Post a Comment

0 Comments