161 പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ 160 കോടി പിഎം കെയര്‍ ഫണ്ടില്‍ നിന്ന് ചെലവഴിച്ചെന്ന ബിജെപി നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന വാദത്തിന്റെ ഇഴകീറിയെടുത്തുകൊണ്ടാണ് സജീഷ് പൊള്ളത്തരം എല്ലാവര്‍ക്കും മുന്നില്‍ വെളിപ്പെടുത്തിയത്.
160 പ്ലാന്റുകള്‍ക്ക് 160 കോടി എന്നതിനര്‍ഥം ഒരു പ്ലാന്റിന് ഒരു കോടിയില്‍ താഴെ രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത് എന്നാണ്. എന്നാല്‍ ഒരു ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണത്തിന് ശരാശരി 56 കോടി ചെലവ് വരുമെന്ന് സജീഷ് വിശദീകരിച്ചു. കേന്ദ്രത്തില്‍ നിന്നും ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കായി വന്‍തോതില്‍ പണം അനുവദിക്കപ്പെട്ടുവെന്ന യുവമോര്‍ച്ച നേതാവ് രാഗേന്ദുവിന്റെ വാദങ്ങള്‍ക്ക് മറുപടിയായാണ് എസ്‌കെ സജീഷ് കണക്കുകള്‍ നിരത്തിയത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ത്രീ പിഎം ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎംഎംഎല്‍ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഓക്‌സിജന്‍ പ്ലാന്റിന് 56 കോടി രൂപ ചെലവുവന്നെന്ന് സജീഷ് വിശദീകരിച്ചു. ഇത്രയും കോടികള്‍ വേണ്ടിടത്താണ് പ്ലാന്റ് ഒന്നിന് ഒരു കോടിയില്‍ താഴെ തുക അനുവദിക്കുന്നത്. 160 പ്ലാന്റുകള്‍ക്കാണ് തുക അനുവദിച്ചതെങ്കിലും 33 പ്ലാന്റുകള്‍ മാത്രമാണ് സ്ഥാപിതമാകുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകള്‍ നിരത്തുന്ന ബിജെപിക്കാര്‍ സ്വന്തം മനസാക്ഷിയെത്തന്നെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുമെന്ന് പറഞ്ഞ കേരളം കേന്ദ്രത്തിന് മേല്‍ കുതിരകയറുന്നു എന്ന ബിജെപിയുടെ ആരോപണത്തിനും സജീഷ് കൃത്യമായി മറുപടി പറഞ്ഞു. കേന്ദ്രം സൗജന്യമായി തന്നെ വാക്‌സിന്‍ തരേണ്ടതാണെന്ന് മനുഷ്യത്വമുള്ള ആരും വിശ്വസിക്കും. അതാണ് കേന്ദ്രത്തിന്റെ കടമ. ഇനി നിങ്ങള്‍ തരുന്നില്ലെങ്കില്‍ അതിന്റെ മാര്‍ഗം കണ്ടെത്താന്‍ ഞങ്ങള്‍ക്കറിയാം. അതിനാണ് ഇവിടെയൊരു സര്‍ക്കാരുള്ളത്.

600 കോടി ചെലവഴിച്ച് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കാന്‍ പറ്റുന്ന കേന്ദ്രം തമിഴ്‌നാട്ടില്‍ പൊടിപിടിച്ച് കിടക്കുകയല്ലേ. കേന്ദ്ര സര്‍ക്കാരിനോട് പറയൂ, ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കരുതെന്ന്. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പറയുന്നത് തങ്ങള്‍ക്ക് സൂപ്പര്‍ പ്രൊഫിറ്റ് വേണമെന്നാണ്. ജനങ്ങള്‍ ജീവവായു കിട്ടാതെ മരിക്കുമ്പോള്‍ സര്‍ക്കാര്‍ ജനവഞ്ചകരാകരുതെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു.
0 Comments