ഒരു പുരുഷൻ, മൂന്നു സ്ത്രീകൾ, രണ്ട് വയസ്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ എന്നിവരെയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തിയത്.
പുല്ലു വെട്ടാൻ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആറുപേരെയും വകവരുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുമ്പോൾ ചോരയിൽ കുളിച്ച് നിൽക്കുന്ന പ്രതിയെയാണ് കണ്ടത്. അയൽവാസികളായ ഇരു കുടുംബങ്ങളും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായും നാട്ടുകാർ പറയുന്നു. 2018ൽ തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോൾ കൂട്ടക്കൊലയിൽ എത്തിയത്.
പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്നയാൾ ബലാത്സംഗം ചെയ്തതായി പരാതി ഉയർന്നിരുന്നു. ഇതിൽ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു.

പ്രതിയായിരുന്ന വിജയ്‌യുടെ ഭാര്യയും കുട്ടികളും അച്ഛനും അമ്മായിമാരുമാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്. വിജയ് സംഭവസമയം വീട്ടിൽ ഇല്ലായിരുന്നു.
0 Comments