കുഞ്ഞിന്റെ ശരീരത്തില്‍ അയാള്‍ കത്തികൊണ്ട് വരഞ്ഞും സ്പൂണ്‍വച്ച് കുത്തിയും 60-ഓളം മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ചിലത് ആഴത്തിലുള്ളതാണ്. മരണ കാരണം നെഞ്ചിനേറ്റ ക്ഷതമാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക പീഢനം എത്രനാളായി നടക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ പുറത്തും തലയിലും കഴുത്തിലും കൈകാലുകളിലുമെല്ലാം പഴക്കമുള്ളത് ഉള്‍പ്പെടെയുള്ള മുറിവുകളുണ്ട്. മരണ ദിവസവും തലേദിവസങ്ങളിലുമായി ക്രൂരപീഢനം നടന്നതായി ചിലമുറിവുകള്‍ സൂചിപ്പിക്കുന്നു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ലൈഗിക പീഡന സംശയം പറഞ്ഞിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കാണപ്പെട്ട നീര് വീക്കമായിരുന്നു കാരണം.
തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞ് തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാനച്ഛന്‍ അലക്സ് പിടിയിലായിരുന്നു. മുറിയില്‍ കിടന്നുറങ്ങിയ ഇയാള്‍ക്കടുത്ത് മരിച്ച് വിറങ്ങലിച്ച നിലയിലാണ് കുഞ്ഞിനെ കാണപ്പെട്ടത്. മറ്റൊരു വീട്ടില്‍ ജോലിയ്ക്കുപോയി മടങ്ങിയെത്തിയ കുഞ്ഞിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിട്ട് ഏറെനേരം കഴിഞ്ഞിരുന്നു. അലക്സിനെ വീട്ടില്‍ നിന്നും പോലീസ് പിടികൂടി. കുമ്പഴയില്‍ പോലീസ് ജീപ്പിന്റെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടാന്‍ നോക്കിയ ഇയാളെ ഉടന്‍ പിടികൂടിയെങ്കിലും രാത്രി പോലീസ് സ്റ്റേഷനില്‍നിന്ന് ഓടിപ്പോയി.
ചൊവ്വാഴ്ച പുലര്‍ച്ചെ കുമ്പഴയിലെ വീടിനടുത്തുനിന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി ഇയാളെ കീഴ്പെടുത്തുകയായിരുന്നു. ഏറെനാളായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി അലക്സ് പോലീസിനോട് സമ്മതിച്ചു. ഇയാള്‍ ലഹരിയ്ക്ക് അടിമയായതിനാല്‍ ചോദ്യംചെയ്യലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തിങ്കളാഴ്ച വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തിരുന്നു. കുഞ്ഞിന്റെ അമ്മയേയും പോലീസ് ചോദ്യംചെയ്തു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിലും പോലീസ് തേടും. കൊലപാതകക്കുറ്റം, പോക്സോ ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീവകുപ്പുകള്‍ പ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തിട്ടുള്ളത്.

0 Comments