NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്തെ പോളിങ് ശതമാനം 74.06; ഏറ്റവും കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവന്നു. 74.06 ആണ് പോളിങ് ശതമാനം. പോസ്റ്റല്‍ വോട്ടുകള്‍ ഒഴികെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്കാണ് ഇത്. നേരത്തെ 74.04 എന്ന കണക്കായിരുന്നു പുറത്തുവന്നത്.[www.malabarflash.com]


കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.(81.52) തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ്(61.85) രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം, എംകെ മുനീര്‍ മത്സരിച്ച കൊടുവള്ളി ഉള്‍പ്പെടെയുള്ള എട്ട് മണ്ഡലങ്ങളില്‍ 80ന് മുകളില്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്.

പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര, പത്മജ വേണുഗോപാല്‍ മത്സരിച്ച തൃശൂര്‍, ഗുരുവായൂര്‍ മണ്ഡലമടക്കം 19 മണ്ഡലങ്ങളില്‍ പോളിങ് 70 ശതമാനത്തില്‍ കുറവാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

Post a Comment

0 Comments