NEWS UPDATE

6/recent/ticker-posts

ഈ മാസ്‌കൊന്നു മാറ്റിയാല്‍ വെള്ളം കിട്ടാതെ മീനുകള്‍ ചത്ത് പൊങ്ങുംപോലെ മനുഷ്യരും മരിക്കും; ആശുപത്രി കിടക്കയില്‍ നിന്ന് കരഞ്ഞ് എഎപി എംഎല്‍എ

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെയാണ് രാജ്യത്തെയും രാജ്യതലസ്ഥാനത്തെയും പിടികൂടുന്നത്. അതിന്റെ തീവ്രത പറഞ്ഞറിയിക്കുന്ന നിരവധി അനുഭവസാക്ഷ്യങ്ങള്‍ നമുക്കിന്നു ലഭ്യമാണ്. ഏറ്റവുമൊടുവില്‍ ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എയുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.[www.malabarflash.com] 

കോവിഡ് രോഗികള്‍ നിറഞ്ഞ ഡല്‍ഹിയിലെ ആശുപത്രികളുടെ ദയനീയാവസ്ഥയും രോഗം കാരണം മനുഷ്യന്‍ അനുഭവിക്കുന്ന ദൈന്യതയുമെല്ലാം ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജിന്റെ വീഡിയോയിലുണ്ട്. 

ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ നമുക്കെല്ലാവര്‍ക്കും കൂടി പാഠമാണ്. 

ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജിന്റെ വീഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍: 
താന്‍ അഡ്മിറ്റായിരിക്കുന്ന ആശുപത്രിയില്‍ ഇനി മുന്ന് മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണു ശേഷിക്കുന്നത്. ഈ മാസ്‌ക് മാറ്റിയാല്‍ നീന്തലറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. ശ്വാസത്തിനായി പിടയുകയാണ്. നിരവധി പേരാണ് ഓക്‌സിജന്റെ ബലത്തില്‍ മാത്രം ജീവിക്കുന്നത്. അത് ഇല്ലാതെയായാല്‍ വെള്ളം ലഭിക്കാതെ മീനുകള്‍ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം തീര്‍ക്കേണ്ട സമയം ആണിത്'

Post a Comment

0 Comments