NEWS UPDATE

6/recent/ticker-posts

കാസർകോട് സ്വദേശി ദമാമിൽ കോവിഡ് ബാധിച്ച് മരിച്ചു

ദമാം: കാസർകോട് സ്വദേശി ദമാമിൽ  കോവിഡ് ബാധിച്ച് മരിച്ചു. ബായാർ പാദാവ് പരേതനായ മൊയ്‌തീൻ കുട്ടി ഹാജിയുടെ മകൻ അബ്ദുർറഹ്‌മാൻ ആവള (56) ആണ് മരിച്ചത്.[www.malabarflash.com]


 കോവിഡ് ബാധിച്ചതിനെ തുടർന്ന് മൂന്നാഴ്ചയായി ദമാം സെൻട്രൽ മെഡിക്കൽ കോംപ്ലക്‌സിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അൽഖോബാറിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ബായാറിലെ സന കോംപ്ലക്സ് ഉടമയാണ്.

ഭാര്യ : സീനത്ത്, മക്കൾ :സന സുഹൈൽ, അദ്നാൻ, അഫ്‌നാൻ, സഹോദരങ്ങൾ: ഉബൈദ്, ഇബ്രാഹിം, ഖാസിം മുഹമ്മദ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ദമാമിൽ ഖബറടക്കും.

Post a Comment

0 Comments