NEWS UPDATE

6/recent/ticker-posts

ഡിവൈഎഫ്‌ഐ നേതാവിനുനേരെ ആസിഡ്‌ ആക്രമണം; ഗുരുതര പരിക്ക്‌

കോതമംഗലം: ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ്‌ ജിയോ പയസിനുനേരെ ആസിഡ്‌ ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക്‌ ബൈക്കിൽ പോകവേ വീടിനുസമീപത്തുവച്ച്‌ വാഹനം കൈകാണിച്ചുനിർത്തിയ‌ അക്രമി ജിയോയുടെ ദേഹത്തേക്ക്‌ ആസിഡ്‌ ഒഴിക്കുകയായിരുന്നു.[www.malabarflash.com]

ശനിയാഴ്‌ച രാത്രി ഒമ്പതോടെയാണ്‌ സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജിയോയെ ആദ്യം കോതമംഗലം ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക്‌ ഗുരുതരമായതിനാൽ പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. 

Post a Comment

0 Comments