കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പിസ് ബല്ലാ കടപ്പുറത്ത് വ്യാഴാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയില്‍ തിരമാലയില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വടകര മുക്കിലെ സക്കറിയയുടെ മകന്‍ അജ്മലി(15)ന്റെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചേയാണ് ബല്ലാ കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]
അജ്മല്‍ ഉള്‍പ്പെടെ ആറ് പേരാണ് സംംഘത്തിലുണ്ടായിരുന്നത്. മറ്റുള്ളവരെ നാട്ടുകാര്‍ രക്ഷപെടുത്തിതിയിരുന്നു. ഹൊസ്ദുര്‍ഗ് ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍.
മത്സ്യ വകുപ്പിന്റെ കീഴില്‍ ഗോവയില്‍ നിന്നു കടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ച പത്തുപേരും, നാട്ടുകാരും, ഫയര്‍ഫോഴ്‌സും, കോസ്റ്റല്‍ പോലീസ് കടലില്‍ ഇന്നലെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. വിവരമറിഞ്ഞു നൂറുകണിക്കിനാവുകളാണ് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്.
0 Comments