നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മൂന്നര പവന്‍ തിരുവാഭരണം മോഷണം പോയത്. ക്ഷേത്രത്തില്‍ കുറച്ചുകാലമായി താല്‍ക്കാലികമായി പൂജാരിയായി ജോലി ചെയ്തുവന്നിരുന്ന ശങ്കരനാരായണന്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. തിരുവാഭരണം കൊട്ടാരക്കരയിലുള്ള ഒരു ബാങ്കില്‍ പണയത്തിലാണെന്നും പ്രതി പറഞ്ഞു.
നാട്ടിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശങ്കരനാരായണന്‍ ബിജെപി അനുകൂല പോസ്റ്റുകളുമായി ഫേസ്ബുക്കിലും സജീവമാണ്. തേവന്നൂര്‍ പഞ്ചായത്ത് തേവന്നൂര്‍ വാര്‍ഡില്‍ തന്നെയാണ് ഇയാളുടെ വീട്.
മോഷണം, കള്ളവാറ്റ് മുതലായ കുറ്റകൃത്യങ്ങള്‍ക്ക് ഇയാള്‍ മുന്‍പും പോലീസ് പിടിയിലായിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ തന്നെയുള്ള അരമാനൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം താല്‍ക്കാലിക പൂജാരിയായി ജോലി ചെയ്യവേ അവിടെനിന്നും സ്വര്‍ണ്ണ പൊട്ടുകള്‍ മോഷ്ടിച്ചു എന്നൊരു കേസും ഇയാളുടെ പേരിലുണ്ട്.
0 Comments