NEWS UPDATE

6/recent/ticker-posts

ഹിന്ദു-മുസ്ലീം പ്രണയം ചിത്രീകരിച്ചു; പാലക്കാട്ട് സിനിമ ചിത്രീകരണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

പാലക്കാട്: ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി റിപ്പോർട്ട്. പാലക്കാട് കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്ര പരിസരത്ത് നടന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.[www.malabarflash.com]

ഹിന്ദു-മുസ്ലിം പ്രണയ രംഗം ചത്രീകരിച്ചു എന്നാരോപിച്ചാണ് ഒരു സംഘം ഷൂട്ടിങ് തടസ്സപ്പെടുത്തിയത്. ക്ഷേത്ര മുറ്റത്ത് ലീഗിന്റെ പച്ചക്കൊടി സ്ഥാപിച്ച് ഷൂട്ടിങ് നടത്തി എന്നും ഹിന്ദു-മുസ്ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നും ഷൂട്ടിങ് തടസ്സപ്പെടുത്താനെത്തിയവര്‍ പറഞ്ഞതായി സംവിധായകന്‍ ആഷിക് ഷിനു സല്‍മാന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

ക്ഷേത്ര കമ്മിറ്റിയുടെയോ ദേവസ്വം ബോര്‍ഡിന്റെയോ അനുമതി ഇല്ലാതെയാണ് ഷൂട്ടിങ് നടത്തിയതെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം പറയുന്നത്. അതുകൊണ്ട് പ്രതിഷേധവുമായി മുന്നോട്ടുപോകും എന്നും അവര്‍ പറയുന്നു.

Post a Comment

0 Comments