NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് കടലില്‍ കുളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിയെ കാണാതായി; രാത്രി വൈകിയും തിരച്ചില്‍ തുടരുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബല്ലാകടപ്പുറം മീനാപ്പീസില്‍ കടലില്‍ കുളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിയെ കാണാതായി. കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു.[www.malabarflash.com]

വടകരമുക്കിലെ സകരിയ്യയുടെ മകനും അജാനൂര്‍ ക്രസന്റ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ അജ്മലിനെ (15) യാണ് കടലില്‍ കാണാതായത്. ബല്ലാകടപ്പുറം മീനാപ്പീസില്‍ വ്യാഴാഴ്ച സന്ധ്യയോടെആറോളം സുഹൃത്തള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടയിലാണ് അജ്മലിനെ കാണാതായത്.

കാഞ്ഞങ്ങാട് കടപ്പുറം, പുഞ്ചാവി, ഒഴിഞ്ഞവളപ്പ് ഭാഗങ്ങളിലെ യുവാക്കളടക്കം രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കടലിലും തിരച്ചില്‍ നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സ് വെളിച്ച സൗകര്യം ഒരുക്കി തീരത്ത് തിരച്ചില്‍ നടത്തിവരുന്നു.

ടോര്‍ചും റാന്തലുമായി നൂറ് കണക്കിന് ആളുകള്‍ തീരത്ത് കൂടിയും കോസ്റ്റല്‍ പോലീസ് കടലിലൂടെ ബോട്ടിലും തിരച്ചില്‍ നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സ് വെളിച്ച സൗകര്യം ഒരുക്കി തീരത്ത് തിരച്ചില്‍ നടത്തിവരുന്നു.

Post a Comment

0 Comments