മർകസ് 43ാം വാർഷിക സമ്മേളനത്തിൽ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതനേതാക്കൾ സ്നേഹ സന്ദേശങ്ങൾ അണികളിലേക്കു പകരണം. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സാമൂഹിക സൗഹാർദം തകർക്കാൻ ആരും മുതിരരുത്. കേരളത്തിന്റെ പ്രബുദ്ധമായ സാംസ്കാരിക ബോധമുള്ളവരിൽ അത്തരം ശ്രമങ്ങൾ സ്വീകരിക്കപ്പെടില്ല എന്നുറപ്പാണ്.
വിദ്യാഭ്യാസപരമായും സാമൂഹികവുമായി പൗരന്മാരെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാകണം എല്ലാവരുടെയും പരിശ്രമം. ഒരു ജനാധിപത്യ സമൂഹത്തിൽ മുഖ്യചർച്ചയാകേണ്ടത് പൗരസുരക്ഷയും മുന്നേറ്റവുമാണ്. ഓരോ പ്രദേശത്തെയും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാവണം. എങ്കിൽ മാത്രമേ പൗരന്മാർക്കിടയിൽ തുല്യത എന്ന ഭരണഘടന സങ്കൽപം ശരിയായി നിറവേറ്റപ്പെടുകയുള്ളൂ.
പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്കായി കൂടുതൽ വിദ്യാഭ്യാസ വികസന പാക്കേജുകൾ കൊണ്ടുവരണം -കാന്തപുരം പറഞ്ഞു.
സമ്മേളനത്തിൽ മതമീമാംസയിൽ ബിരുദം നേടിയ 2029 സഖാഫി പണ്ഡിതർക്കും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ 313 ഹാഫിളുകൾക്കും സനദ് നൽകി.
സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാർഥന നടത്തി. ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.
പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എ.പി. മുഹമ്മദ് മുസ്ലിയാർ കാന്തപുരം, കെ.കെ. അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി.പി.എം. ഫൈസി വില്യാപ്പള്ളി എന്നിവർ സംസാരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ സ്വാഗതവും സി.പി. ഉബൈദുല്ല സഖാഫി നന്ദിയും പറഞ്ഞു.
0 Comments