എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. 2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ്, വളയന്‍ കത്തി എന്നിവയാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. നാര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരമാണ് പ്രസാദിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിന് പുറമെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രസാദിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയ്ഡില്‍ സിഐ അന്‍വര്‍ സാദത്ത്, പ്രീവന്റീവ് ഓഫിസര്‍ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാര്‍ഥ്, ദീപു, ഡ്രൈവര്‍ സുരേഷ് എന്നിവരാണ് പങ്കെടുത്തത്.
ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളിലാണ് പ്രസാദ് വില്ലന്‍ വേഷങ്ങള്‍ ചെയ്തത്.
0 Comments