NEWS UPDATE

6/recent/ticker-posts

എബിവിപിക്ക് പൂജ്യം; വാരണസി സംസ്‌കൃത സര്‍വ്വകലാശാല നിലനിര്‍ത്തി എന്‍എസ്‌യുഐ; നാലിലും വിജയം

വാരണസി: യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണസിയില്‍ സ്ഥിതി ചെയ്യുന്ന സമ്പൂര്‍ണായന്ദ് സംസ്‌കൃത സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പോസ്റ്റിലും എന്‍എസ് യുഐ തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]


എബിവിപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തികൊണ്ട് എന്‍എസ്‌യുഐയുടെ കൃഷ്ണ മോഹന്‍ ശുക്ല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. അജിത് കുമാര്‍ ചൗബേയാണ് വൈസ് ചെയര്‍മാന്‍. ജനറല്‍ സെക്രട്ടറിയായി ശിവം ചൗബേയും ലൈബ്രറി മന്ത്രിയായി അഷുതോഷ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു.

യുവജനങ്ങള്‍ ബിജെപിക്ക് നല്‍കിയ കനത്ത തിരിച്ചടിയാണിതെന്ന് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് വിശ്വനാഥ് കുന്വാര്‍ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷവും എബിവിപിക്ക് ഒരു സീറ്റ് പോലും ഇവിടെ നേടാന്‍ കഴിഞ്ഞിരുന്നില്ല. ആകെയുള്ള നാല് സീറ്റും എന്‍എസ്‌യുഐ വിജയിച്ചു. കഴിഞ്ഞ വര്‍ഷം
യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശിവം ശുക്ല 709 വോട്ടുകള്‍ നേടിയപ്പോള്‍ ഹര്‍ഷിതിന് പകുതിവോട്ടുകള്‍ പോലും ലഭിക്കാതെ 224 വോട്ടില്‍ ഒതുങ്ങിയതായിരുന്നു.

Post a Comment

0 Comments