NEWS UPDATE

6/recent/ticker-posts

കോവിഡ് ബാധിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന തച്ചങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരിച്ചു

ബേക്കല്‍: കോവിഡ് ബാധിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു യുവാവ് മരിച്ചു. യൂത്ത് കോൺഗ്രസ്റ്റ് പ്രവർത്തകനും പളളിക്കര തച്ചങ്ങാട്ടെ ഓട്ടോ ഡ്രൈവറുമായ ജ്യോതിഷ് (36) ആണ് മരിച്ചത്.[www.malabarflash.com]


യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായിരുന്നു ജ്യോതിഷ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിക്കുന്നത്.

ഭാര്യ: ബാലാമണി. അച്ഛന്‍: ഗോപാലന്‍ മക്കാക്കോടന്‍. അമ്മ: ചന്ദ്രാവതി. സഹോദരങ്ങള്‍: മുകേഷ്, ഷീബ.

Post a Comment

0 Comments