NEWS UPDATE

6/recent/ticker-posts

ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു; ഡോക്ടറെ തല്ലിയോടിച്ച് ബന്ധുക്കള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കെ ഓക്‌സിജന്റെ ദൗര്‍ലഭ്യം മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും മറ്റും രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതും കൂടുതല്‍ പ്രതിസന്ധിക്ക് വഴിവെക്കുകയാണ്.[www.malabarflash.com]

ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ കോവിഡ് രോഗി മരിച്ചു. സംഭവത്തില്‍ പ്രകോപിതരായ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം.

ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് അപ്പോളോ ആശുപത്രിയില്‍ 62കാരി മരണപ്പെട്ടതെന്നും ഇതില്‍ ക്ഷോഭിതരായ ബന്ധുക്കള്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും അവര്‍ മരിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും അതില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷാ അധികൃതരും പോലീസും എത്തിയാണ് ബന്ധുക്കളെ നിയന്ത്രിച്ചത്. അതേസമയം പരാതി ലഭിക്കാതിരുന്നതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഡോക്ടര്‍മാരേയും മറ്റും കയ്യേറ്റം ചെയ്യുന്ന ബന്ധുക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments