NEWS UPDATE

6/recent/ticker-posts

പൊട്ടിപൊളിഞ്ഞ ആംബുലന്‍സില്‍ നിന്ന് കോവിഡ് രോഗിയുടെ മൃതദേഹം പുറത്തേക്ക് വീണു; സംഭവം മധ്യപ്രദേശില്‍

മധ്യപ്രദേശ്:  മധ്യപ്രദേശില്‍ കോവിഡ് രോഗിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നും കൊണ്ടുപോകുന്ന വഴി പുറത്തേക്ക് വീണു. ഭോപാലില്‍ നിന്നും 57 കിലോ മിറ്റര്‍ ഉള്ളിലുള്ള വിധിഷ ജില്ല ആശുപത്രിയിലാണ് ഗുരുതരമായ സംഭവം നടന്നത്.[www.malabarflash.com]

മധ്യപ്രദേശില്‍ കോവിഡ് രോഗികളുടെ മൃതദേഹം കുടുംബത്തിന് വിട്ട് കൊടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരവെയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ നിന്നും കോവിഡ് രോഗിയുടെ മൃതദേഹമായി പോകുന്ന ആംബുലന്‍സാണ് വിഡിയോയില്‍ ഉള്ളത്. ഗെയിറ്റ് കിടന്ന് വണ്ടി തിരിഞ്ഞപ്പോള്‍ തന്നെ ആംബുലന്‍സില്‍ നിന്നും മൃതദേഹം പുറത്തേക്ക് വീഴുകയാണ് ഉണ്ടായത്. 

ഉടനെ തന്നെ റോഡിലുള്ളവര്‍ ആംബുലന്‍സിനെ തടഞ്ഞ് നിര്‍ത്തി. ആംബുലന്‍സ് പൊട്ടിപൊളിഞ്ഞ രീതിയിലാണ് ഉള്ളത്. ആംബുലന്‍സിന് അകത്തു നിന്നും പിപിഇ കിറ്റ് ധരിച്ച വ്യക്തി എത്തി നോക്കുകയും ചെയ്യുന്നുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറില്‍ 12,384 പേര്‍ക്കാണ് മധ്യപ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. 75 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 4.59 ലക്ഷം രോഗികളാണ് സംസ്ഥാനത്ത് ഉള്ളത്. ഓക്‌സിജന്‍ ക്ഷാമമാണ് രോഗികള്‍ മരണപ്പെടാനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസേന 400 ടണ്‍ ഓക്‌സിജനാണ് മധ്യപ്രദേശിലെ കേസുകളുടെ കണക്കുകള്‍ അനുസരിച്ച് വേണ്ടത്. രോഗികളുടെ എണ്ണം ഇനിയും കൂടുകയാണെങ്കില്‍ അത് 500 ടണ്ണായി ഉയരാനും സാധ്യതയുണ്ട്.

അതേസമയം ഓക്‌സിജന്‍ ഇല്ലാതെ ഡല്‍ഹിയില്‍ 25 കോവിഡ് രോഗികള്‍ മരണപ്പെട്ടു. സര്‍ ഗംഗ രാം ആശുപത്രിയിലാണ് കോവിഡ് രോഗികള്‍ മരിച്ചത്. 60 കോവിഡ് രോഗികളുടെ നില ഗുരുതരമാണെന്നും അടുത്ത രണ്ട് മണിക്കൂറുകള്‍ക്ക് കൂടിയുള്ള ഓക്‌സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രിയിലേക്ക് ഓക്‌സിജന്‍ ടാങ്കര്‍ എത്തിയിട്ടുണ്ടെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറഞ്ഞതിനാല്‍ കിടക്കകള്‍, ഓക്‌സിജന്‍ എന്നിവയുടെ ക്ഷാമം മൂലം രോഗികളെ മെഡിക്കല്‍ രംഗവും വലയുകയാണ്. ആശുപത്രികള്‍ക്ക് പുറത്ത് ഈ ആംബുലന്‍സികളിലും മറ്റ് വാഹനങ്ങളിലും കാത്തിരിക്കുന്ന രോഗികളുടെ നീണ്ട നിരയാണുള്ളത്.

രോഗികള്‍ നിറയുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുള്‍പ്പെടെ ഇനി രോഗികളെ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഓക്‌സിജന്‍ ലഭിക്കുന്നത് വരെ പുതിയ രോഗികളെ സ്വീകരിക്കില്ലെന്ന് ഡല്‍ഹി മാക്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ ഇന്നും പ്രതിദിന കോവിഡ്19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. 2263 പേര്‍ കോവിഡ്19 ബാധിച്ച് മരിച്ചു. അതേസമയം 1,93,279 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ 1,36,48,159 പേരാണ് കോവിഡ്19 മുക്തി നേടിയത്. കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ 1,86,920 പേര്‍ക്ക് ഇതുവരേയും ജീവന്‍ നഷ്ടപ്പെട്ടു. 13,54,78,420 പേര്‍ ഇതുവരേയും രാജ്യത്ത് കോവിഡ്19 വാക്‌സിന്‍ സ്വീകരിച്ചു.

Post a Comment

0 Comments