24 മണിക്കൂറില്‍ 96,982 രോഗികള്‍, 446 മരണം. രോഗികളില്‍ 80 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, കർണാടകം, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍. മഹാരാഷ്ട്ര- 47,288, ഛത്തീസ്‌ഗഢ്– 7302, കർണാടകം- 5279, ഉത്തർപ്രദേശ് -3974, തമിഴ്‌നാട് -3672, ഡൽഹി-3548, മധ്യപ്രദേശ് -3398, ഗുജറാത്ത് -3160 രോഗികള്‍.
മഹാരാഷ്ട്രയിൽ 155 പേരും പഞ്ചാബിൽ 72 പേരും മരിച്ചു. 12 സംസ്ഥാനങ്ങളിൽ തുടർച്ചയായി രോഗികളുടെ എണ്ണം ഏറുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 7,88,223. ഇവരില്‍ 57 ശതമാനവും മഹാരാഷ്ട്രയില്‍.
രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ ഡല്‍ഹിയില്‍ കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ 30 വരെ അവശ്യ സേവനങ്ങൾക്ക് ഒഴികെ നിയന്ത്രണം തുടരും. എല്ലാവർക്കും വാക്‌സിൻ നൽകുന്നതിനു പകരം അത്യാവശ്യക്കാർക്ക് ആദ്യം വാക്‌സിൻ നൽകാനാണ് പ്രാധാന്യം നൽകുന്നതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചോദ്യത്തിന് മറുപടി നൽകി.

0 Comments