ഇവിടത്തെ ദുർഗ മന്ദിറിനടുത്തുള്ള പന്തലിന് പുറത്ത് റോഡരികിൽ ജോണി സാഗർ എന്ന യുവാവ് വേദനയാൽ പുളഞ്ഞ് അർധബോധാവസ്ഥയിൽ കിടന്നത് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് മനസ്സിലായതായി സീനിയർ പൊലീസ് സൂപ്രണ്ട് ഡി.എസ്. കുൻവർ പറഞ്ഞു.
മൂന്നു മണിക്കൂറോളം നേരം ഒരാൾ പോലും സഹായത്തിനെത്തിയില്ല. ഒടുവിൽ സമീപത്തുകൂടെ കടന്നുപോയ ചിലർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഇയാൾ മദ്യപിച്ചിരുന്നുവെന്നും പന്തലിനുള്ളിലുള്ളവരുമായുണ്ടായ വാക്കേറ്റത്തിനൊടുവിൽ അവിടെ ഉണ്ടായിരുന്നവർ മർദിച്ചവശനാക്കി പുറത്തേക്കെറിയുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞതായി പോലീസ് അറിയിച്ചു.
29കാരനായ ജോണിയുടെ ഭാര്യ നൽകിയ പരാതിയെ തുടർന്ന് അജ്ഞാതർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

0 Comments