പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ കഴിഞ്ഞദിവസം വൈകീട്ട് കര്‍ണാടക വനത്തോടുചേര്‍ന്ന ചേനാട്ടുകൊല്ലിയിലെ തോട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാട്ടുകാര്‍ നല്കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് ചെറുപുഴ സി.െഎ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ 25ന് രാവിലെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ ബേബിയെ കള്ളത്തോക്കുപയോഗിച്ച് പ്രതി വെടിവെച്ചു കൊലപ്പെടുത്തിയത്. സംസാരത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് വെടിവെക്കാനിടയാക്കിയതെന്നാണ് പ്രതി പോലീസിനു നല്കിയ മൊഴി.
വെള്ളവും പച്ചമാങ്ങയും മാത്രം കഴിച്ചാണ് ഇയാൾ വനത്തിനുള്ളില്‍ കഴിഞ്ഞുകൂടിയത്. വെടിവെക്കാനുപയോഗിച്ച കള്ളത്തോക്കും പോലീസ് കണ്ടെടുത്തു. പ്രതിയെ പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
0 Comments